2017ലെ മാന്‍ ബുക്കര്‍ ലോംങ്ങ് ലിസ്റ്റില്‍ അരുന്ധതിയുടെ 'ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്'. 1997 ല്‍ ഇറങ്ങിയ ദ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സിന് ശേഷം നീണ്ട പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നത്. ദ ഗോഡ് ഓഫ് സ്മോള്‍ തിംങ്ങ്സ് മാന്‍ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കിയിരുന്നു.

19 വര്‍ഷങ്ങള്‍ക്കിപ്പറം വീണ്ടും അരുന്ധതി മാന്‍ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കാനൊരുങ്ങുന്നു. ദ മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിനെ മറ്റു 13 പുസ്തകങ്ങള്‍ക്കൊപ്പമാണ് മത്സരത്തിനായി തിരഞ്ഞെടുത്തത്. ആരും അധികം ചര്‍ച്ചചെയ്യാത്ത ഇന്ത്യയെക്കുറിച്ചാണ് പുസ്തകം പറയുന്നത്.

വളരെ സമ്പുഷ്ടവും വ്യത്യസ്തവുമാണ് പുസ്തകം. ദ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് പോലെ ശൈലിയില്‍ അടക്കം വ്യത്യസ്തത പുലര്‍ത്തുന്നു പുസ്തകം. സെപ്റ്റംബര്‍ 13 ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യ്ത 6 ബുക്കുകള്‍ പ്രഖ്യാപിക്കുകയും ഒക്ടോബര്‍ 17 ന് വിജയിയെ പ്രഖ്യാപിക്കുംകയും ചെയ്യും.