പെരുമ്പാവൂർ അരുവപ്പാറ സുനിൽ കൊലപാതക കേസിലെ രണ്ടാം പ്രതിയും പൊലീസ് പിടിയിൽ. കൊല്ലപ്പെട്ട സുനിയുടെ അയൽവാസിയായ ചെറങ്ങര വീട്ടിൽ സനു ചന്ദ്രൻ ആണ് അറസ്റ്റിലായത്.
വീടിനടുത്തുള്ള പരസ്യ മദ്യപാനം ചോദ്യം ചെയ്‍തതിന് നാലു പ്രതികൾ ചേർന്ന് സുനിലിലെ കൊലപ്പെടുത്തിയതാണ് സംഭവം. കൃത്യത്തിനുശേഷം രണ്ടാം പ്രതി സനു ചന്ദ്രൻ മൂന്നാർ കോതമംഗലം അടിമാലി എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. കേസിലെ നാല് പ്രതികളും ഒരുമിച്ചായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്നത്. അതിനു ശേഷം ഇയാൾ ഒറ്റയ്‍ക്കു രക്ഷപെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഴക്കമ്പലം താമരച്ചാലുള്ള ബന്ധുവിന്റെ വീട്ടിൽ ഒളിവിലുള്ളതായി വിവരം കിട്ടിയത്. ഇവിടെ നിന്ന് ഇയാളെ കസ്റ്റഡിലെടുക്കുകയായിരുന്നു. പിടിയിലായ സനു വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. നേരത്തെ ഒന്നും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്‍തിരുന്നു. ഇനി ഓരാളെ കൂടി പിടികിട്ടാനുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‍തു.
