Asianet News MalayalamAsianet News Malayalam

അരവിന്ദ് കെജ്‍രിവാളിന്‍റെ സമരം എട്ടാം ദിവസത്തിലേക്ക്

  • അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്
arvind kejriwal hunger strike in delhi
Author
First Published Jun 18, 2018, 7:28 AM IST

ദില്ലി: ദില്ലി ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇതിനിടെ നിരാഹാരത്തെ തുടർന്ന് ആരോഗ്യനില വഷളായ  ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രശ്നത്തിലിടപെട്ട്  പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‍രിവാൾ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.
 
ഐഎഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെജ്‍രിവാൾ വ്യക്തമാക്കി. ഭയത്തോടെയാണ് തങ്ങൾ സർക്കാർ യോഗങ്ങളഇൽ പോലും പങ്കെടുക്കുന്നതെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ പറഞ്ഞതിന് പിന്നാലെയാണ് ദില്ലി മുഖ്യമന്ത്രിയുടെ പ്രതികരണം.  ഇതിനിടെ  സമരത്തിനെതിരായ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സമരം ഭരണഘടനാവിരുദ്ധമാണെന്നും ഭരണസ്തംഭനത്തിന് ഇടയാക്കിയെന്നുമാണ് ഹർജിക്കാരുടെ വാദം. 

അതേസമയം ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കാൻ ലഫ്റ്റനന്‍റ് ഗവർണറോട് കോടതി ആവശ്യപ്പെടണമെന്ന ഹർജിയും ഇന്ന് പരിഗണിക്കും. 

Follow Us:
Download App:
  • android
  • ios