നിരവധി കുടുംബങ്ങള്‍ക്കാണ് പത്തനംതിട്ടയില്‍ വീട് നഷ്ടപ്പെട്ടത്. 1500 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവര്‍ കോളേജില്‍ ഒരുക്കുന്നത്

പത്തനംതിട്ട: പ്രളയക്കെടുതിയില്‍ വലയുന്ന പത്തനംതിട്ടയ്ക്ക് ആശ്വാസം പകര്‍ന്ന് കടമ്മനിട്ട മൗണ്ട് സിയോന്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ രണ്ട് ദിവസമായി ദുരിതം വ്യാപകമായ പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസിക്കാന്‍ കോളേജ് തയ്യാറാണെന്നാണ് ഇവര്‍ അറിയിക്കുന്നത്. 

പത്തനംതിട്ട, റാന്നി മേഖലകളില്‍ നിരവധി കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടപ്പെട്ടത്. പല പ്രദേശങ്ങളും പരിപൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ആയിരങ്ങളാണ് ഇനിയും രക്ഷ കാത്ത് ഇവിടെ കഴിയുന്നത്. വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് 1500 പേര്‍ക്ക് താമസിക്കാന്‍ സൗകര്യങ്ങളൊരുക്കിയ വിവരം ഇവര്‍ ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്.