ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്‌ഐയുടെത് ഗുണ്ടാ പ്രവര്‍ത്തനങ്ങളും ഫാസിസ്റ്റ് സമീപനങ്ങളുമാണെന്ന് എഐഎസ്എഫ്. ക്ലാസ് മുറിയിലിരിക്കുകയായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകനെ എസ്എഫ്‌ഐ ഗുണ്ടകള്‍ സംഘടിതമായി വന്ന് ക്ലാസില്‍ നിന്നും പുറത്തിറങ്ങി ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് ആരോപണത്തിനാധാരം. 

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്‌ഐയുടെത് ഗുണ്ടാ പ്രവര്‍ത്തനങ്ങളും ഫാസിസ്റ്റ് സമീപനങ്ങളുമാണെന്ന് എഐഎസ്എഫ്. ക്ലാസ് മുറിയിലിരിക്കുകയായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകനെ എസ്എഫ്‌ഐ ഗുണ്ടകള്‍ സംഘടിതമായി വന്ന് ക്ലാസില്‍ നിന്നും പുറത്തിറങ്ങി ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് ആരോപണത്തിനാധാരം. 

രണ്ടാം വര്‍ഷ ബിഎ ഇക്‌ണോമിക്‌സ് വിദ്യാര്‍ത്ഥിയും എഐഎസ്എഫ് പ്രവര്‍ത്തകനുമായ രാഹുലിനെ സാരമായ പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഏക സംഘടനവാദം ഉയര്‍ത്തി മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത രീതിയില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ ശ്രീകൃഷ്ണ കോളേജില്‍ അഴിഞ്ഞാടുന്നതെന്ന് എഐഎസ്എഫ് ജില്ലാ നേതൃത്വം ആരോപിച്ചു. 

ഇടതുപക്ഷ സംഘടനകള്‍ ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യത്തില്‍ ഇടപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ മൂല്യം കളയുന്ന പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തികൊണ്ടിരിക്കുന്നത്. ഇത് നേതൃത്വം ഇടപെട്ട് പരിഹരിക്കണം. അല്ലാത്ത പക്ഷം ഇതിനെ രാഷ്ട്രീയപരമായി നേരിടുമെന്നും എന്തു വിലകൊടുത്തും അവിടെ എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുമെന്നും എഐഎസ്എഫ് ജില്ലാ സെക്രട്ടറി സുബിന്‍ നാസര്‍ പ്രസിഡന്റ് സനല്‍കുമാര്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.