വിൽപ്പന തുടങ്ങിയാൽ കൃത്യമായി അറിയിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
ദുബായ്:യുഎഇയിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങും മുൻപേ വ്യാജനിറങ്ങി. ഇപ്പോൾ പ്രചരിക്കുന്ന ടിക്കറ്റുകൾ യഥാർത്ഥമല്ലെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി. വ്യാജ ടിക്കറ്റുകളുടെ വിവരം പ്രചരിച്ചതോടെയാണ് മുന്നറിയിപ്പുമായി സംഘാടകരെത്തിയത്. ടിക്കറ്റ് വിൽപ്പന തുടങ്ങിയാൽ കൃത്യമയി അറിയിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. മറ്റ് ഏഷ്യൻ വമ്പന്മാരുടെ മത്സരത്തിനൊപ്പം ഇന്ത്യ - പാക് ഗ്ലാമർ പോരാട്ടം കൂടി നടക്കുന്ന ടൂർണമെന്റായതിനാൽ വലിയ ആകാംക്ഷയാണ് ആരാധകർക്കിടയിൽ


