തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ വ്യാ‍ജപ്രചാരണത്തിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് പരാതി നൽകി. ജയലളിതയുടെ മരണ വാർത്തയിൽ അക്ഷരതെറ്റുണ്ടെന്ന് കൃത്രിമമായി കാണിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിലാണ് പരാതി. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലോഗോ കൃത്രിമമായി ഉപയോഗിച്ചാണ് വാർത്ത പ്രചരിപ്പിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് സൈബർ പൊലീസിൽ പരാതി