ഒരു വര്‍ഷത്തെ ഓര്‍മ്മകള്‍ പുതുക്കി മറ്റൊരു കുടുംബസംഗമം കൂടി. ഏഷ്യാനെറ്റ് ന്യൂസ് കുടുംബത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും തിരുവനന്തപുരത്ത് ഒത്തൂകുടി.കൂട്ടായ്മ ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് ഉദ്ഘാടനം ചെയ്തു

ഏഷ്യാനെറ്റ് മാനേജിംഗ് ഡയറക്ടറും സ്റ്റാര്‍ സൗത്ത് ഇന്ത്യ മേധാവിയും ഏഷ്യാനെറ്റ് ന്യൂസ് വൈസ് ചെയര്‍മാനുമായ കെ.മാധവന്‍ കുടുംബസംഗമത്തിന് സ്നേഹാശംസകള്‍ നേര്‍ന്നു

കുടുംബസംഗമത്തിന് മിഴിവേകി സംഗീതവിരുന്നും കുട്ടികളുടെ നൃത്തവും അരങ്ങേറി കലാ കായിക മത്സരങ്ങളിലെ വിജയിക്കള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു . വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്കാര വിതരണവും നടന്നു.