Asianet News MalayalamAsianet News Malayalam

വോട്ടെണ്ണൽ ദിവസം മറ്റ് ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ്

Asianet News Ranks first in in Channel Rating on Counting Day
Author
Thiruvananthapuram, First Published May 26, 2016, 6:33 AM IST

പ്രേക്ഷകശ്രദ്ധയിൽ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്. വോട്ടെണ്ണൽ ദിവസം കേരളം ചുവക്കുന്നത് കണ്ണിമവെട്ടാതെ കണ്ടത് ഏഷ്യാനെറ്റ് ന്യൂസ്. വോട്ടെണ്ണൽ തുടങ്ങിയ രാവിലെ എട്ട് മണിമുതൽ എണ്ണൽ പൂർത്തിയായ 12 മണിവരെ  എതിരാളികളെ ബഹുദൂരം  പിന്നിലാക്കിയാണ് ഒന്നാം സ്ഥാനം നിലനിർത്തിയത്. 

തൊട്ടടുത്ത രണ്ട് ചാനലുകളുടെ ജിആർപിയുടെ ആകെത്തുകയേക്കൾ അധികമാണ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ റേറ്റിംഗ്. വോട്ടെണ്ണിയ ദിവസത്തെ ആകെ പ്രേക്ഷകശ്രദ്ധയിലും വ്യക്തമായ ആധിപത്യം ഏഷ്യാനെറ്റ് ന്യൂസിനാണ്. കേരളത്തിലെ  ജനവിധി അറിയാൻ 50 ശതമാനം പ്രേക്ഷകരും കണ്ടത് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ്. 

രണ്ടുമാസത്തെ പ്രചാരണത്തിന്റെ കലാശക്കൊട്ടും വോട്ടെടുപ്പും വോട്ടെണ്ണലുമടങ്ങിയ കഴിഞ്ഞവാരം വ്യക്തമായ മുൻതൂക്കമാണ് ഏഷ്യാനെറ്റ് ന്യൂസിന് റേറ്റിംഗിൽ കിട്ടിയത്. 

ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ച പ്രേക്ഷകര്‍ക്കു നന്ദി

Follow Us:
Download App:
  • android
  • ios