രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. അതാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് ഉപയോഗിക്കാതെ അമിത് ഷാ മോദിയുടെ പേര് പ്രചാരണത്തിന് ഉപയോഗിക്കുന്ന

ജയ്പൂര്‍: മോദിയുടെ പേര് പറഞ്ഞാല്‍ ബിജെപിക്ക് വോട്ട് ലഭിക്കുന്ന കാലം കഴിഞ്ഞുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ളോട്ട്. നരേന്ദ്ര മോദിയുടെ ജനസ്വാധീനം ഇടിഞ്ഞു. രാജ്യം ഇന്ന് ഭരിക്കുന്നത് അമിത് ഷായും മോദിയും ചേര്‍ന്നാണ്. പക്ഷേ, രാജസ്ഥാനില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ലെന്നും അശോക് പറഞ്ഞു.

രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് ബോധ്യമുണ്ട്. അതാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ പേര് ഉപയോഗിക്കാതെ അമിത് ഷാ മോദിയുടെ പേര് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പക്ഷേ ഇനി അത് കൊണ്ട് കാര്യമൊന്നുമില്ല. അമിത് ഷായും വസുന്ധര രാജെയും പറയുന്നത് നുണകളാണെന്ന് ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും ഗെഹ്ളോട്ട് കൂട്ടിച്ചേര്‍ത്തു.