കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ.  മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐ ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്.ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്  ഇവര്‍ പിടിയിലായത്. 

കൊച്ചി: കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ. മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐ ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആസാമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആസാം പൊലീസ് നൽകിയ വിവരത്തെ തുടർന്നാണ്
പൊലീസ് അന്വേഷണം തുടങ്ങിയത്. ആസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളാണ്.

ഇതര സംസ്ഥാന തൊഴിലാളികൾ എന്ന പേരിലാണ് എറണാകുളത്ത് എത്തിയത്. തൊഴിലാളികളാണെന്ന തരത്തില്‍ താമസിച്ച് വരികയായിരുന്നു. ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസമായതായാണ് വിവരം. പ്രതികളെ ആസാം പൊലീസ് എത്തി കൊണ്ടു പോകും.