ഗവര്‍ണര്‍ക്കെതിരായ ബിജെപി നിലപാടിനെ അപലപിച്ച നിയമസഭ. ബിജെപിയുടേത് ഫാസിസ്റ്റ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണ‍ര്‍ കളിപ്പാവയല്ലെന്നും ബിജെപി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യുവാക്കളുടെ വികാര പ്രകടനം മാത്രമെന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. അതേസമയം കണ്ണൂര്‍ കൊലപാതകത്തിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന പേരില്‍ ഫേസ് ബുക്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.