ശബരിമല വിഷയത്തില്‍ തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തുടർച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭാനടപടികളുമായി സഹകരിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാര്‍ സഭാകവാടത്തില്‍ ഉപവാസമിരിക്കുമെന്ന വിഷയം സഭയെ അറിയിച്ചത്. യുഡിഎഫ് സമരമ പ്രഖ്യാപിച്ചത് ബിജെപിയുമായുള്ള ഒത്തുകളിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെയാണ് യുഡിഎഫ് എംഎല്‍എമാര്‍ നടുത്തളത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്.