തിരുവനന്തപുരം: നിയമസഭയുടെ സന്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും. സാമ്പത്തിക പ്രതിസന്ധിയും സുപ്രധാന കേസുകൾ എഴുതിത്തള്ളാനുള്ള നീക്കങ്ങളുമെല്ലാം സഭയിൽ ചർച്ചയാകും. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്. സാമ്പത്തിക പ്രതിസന്ധികാലത്ത് പുതിയ നയം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കടക്കെണിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള ശ്രമം പ്രതീക്ഷിക്കാം. ജിഎസ്ടിയിൽ വെച്ച അമിത പ്രതീക്ഷ പൊളിഞ്ഞതിൽ ധനമന്ത്രിയും സർക്കാറും വലിയ വിമർശനം നേരിടേണ്ടിവരും. ക്രമസമാധാനതകർച്ചയും പ്രതിപക്ഷം ഉന്നയിച്ചേക്കും.
