ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. 69 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
കൊഹാട്ടില്‍ നിന്നും റായിവിന്ദിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 100 ഓളം പേര്‍ ഉണ്ടായിരുന്നു. നിരവധിപേരുടെ നില ഗുരുതരമാണ്.
