ഉഗാണ്ടന്‍ പൊലീസും ആര്‍മിയും കസീസ് നഗരത്തില്‍ നടത്തിയ സംയുക്ത പട്രോളിങിനിടെ വിഘടനവാദികള്‍ ഗ്രനേഡ് എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ്  പൊലീസ് പറയുന്നത്. ഗ്രനേഡ് പ്രയോഗത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സേന നടത്തിയ പ്രത്യാക്രമണത്തില്‍ നാല് വിഘടനവാദികള്‍ ആദ്യം കൊല്ലപ്പെട്ടു. തുടര്‍വന്ന് സംഘര്‍ഷം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു. വിഘടനവാദികളുടെ താവളങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്.