പൊലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു
തൂത്തുക്കുടി: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നതിനിടെ വെടിവയ്പില്‍ ഒരാള്‍ എങ്കിലും കൊല്ലപ്പെടണമെന്ന നിര്‍ദേശം നല്‍കിയതിന് തെളിവുകള്‍ പുറത്ത് വന്നു. എഎന്‍ഐ പുറത്ത് വിട്ട വീഡിയോയിലാണ് ഒരാള്‍ എങ്കിലും കൊല്ലപ്പെടണമെന്ന് വെടിവയ്പിന് മുന്‍പ് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദം ഉള്ളത്. ഇതിന് പിന്നാലെയാണ് പൊലീസുകാരന്‍ വെടിവയ്ക്കുന്നത്.
പൊലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധസമരം നൂറ് ദിവസം പിന്നിട്ടതോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാരുടെ അക്രമങ്ങൾ പരിധി വിട്ടതോടെയാണ് തങ്ങൾ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസ് കമാൻഡോകള്‍ ആളുകളെ തിരഞ്ഞെുപിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്.
