അഴുതയാറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 300 ഓളം ചാക്ക് മണൽ തിരികെ ആറ്റിലേയ്ക്ക് തള്ളുന്നതിനിടെയാണ് വനപാലകര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആറിന്‍റെ തീരത്ത് വൻതോതിൽ മണൽ വാരിക്കൂട്ടിയിരിക്കുന്നതായും കണ്ടെത്തി.

അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ ബീറ്റ് ഓഫിസര്‍ ശശിധരന്‍ പിള്ള, വാച്ചര്‍മാരായ എന്‍.ഡി സുധാകരൻ, എ എസ് ഫിലിപ്പ് എന്നിവര്‍ക്കാണ് ദേഹമാസകലം പരുക്കേറ്റത്. മൂഴിക്കൽ ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണിവര്‍. അഴുതയാറ്റിൽ നിന്നുള്ള മണൽക്കടത്ത് വ്യാപകമാണ്. മണൽക്കടത്ത് സംഘം മൃഗവേട്ട നടത്തുന്നതായും പരാതിയുണ്ട്.