Asianet News MalayalamAsianet News Malayalam

എ.ബി വാജ്പേയിക്ക് രാജ്യത്തിന്റെ യാത്രാമൊഴി; ഡല്‍ഹിയിലെ സ്മൃതിസ്ഥലില്‍ അന്ത്യവിശ്രമം

രാഷ്‌ട്രതന്ത്രഞ്ജനും സൗമ്യനും സഹൃദയനും കവിയുമായ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് രാജ്യത്തിന്റെ യാത്രാമൊഴി.ഭൗതിക ശരീരം യമുനാ തീരത്തെ രാഷ്‌ട്രീയ സ്മൃതി സ്ഥലിലില്‍ സംസ്കരിച്ചു. വൈകീട്ട് 4.56ന് ദത്തു പുത്രി നമിത കൗള്‍ ഭട്ടാചാര്യ ചിതയ്‌ക്ക് തീ കൊളുത്തി.

Atal Bihari Vajpayee cremated with state honours
Author
Delhi, First Published Aug 17, 2018, 6:41 PM IST

ദില്ലി: രാഷ്‌ട്രതന്ത്രഞ്ജനും സൗമ്യനും സഹൃദയനും കവിയുമായ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിക്ക് രാജ്യത്തിന്റെ യാത്രാമൊഴി.ഭൗതിക ശരീരം യമുനാ തീരത്തെ രാഷ്‌ട്രീയ സ്മൃതി സ്ഥലിലില്‍ സംസ്കരിച്ചു. വൈകീട്ട് 4.56ന് ദത്തു പുത്രി നമിത കൗള്‍ ഭട്ടാചാര്യ ചിതയ്‌ക്ക് തീ കൊളുത്തി.

രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്, അഫ്ഗാന്‍ മുന്‍ രാഷ്‌ട്രപതി ഹാമിദ് കര്‍സായ്, ഭൂട്ടാന്‍ രാജാവ് , ബംഗ്ലാദേശ്, നേപ്പാള്‍ വിദേശകാര്യമന്ത്രിമാര്‍, തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു

ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ബി.ജെ.പി ആസ്ഥാനത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര ഒന്നര മണിക്കൂര്‍ കൊണ്ടാണ് സ്മൃതി സ്ഥലില്‍ എത്തിയത്. പ്രോട്ടോക്കോള്‍  മാറ്റി വച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി മൃതദേഹം വഹിച്ചുള്ള സൈനിക വാഹനത്തെ കാല്‍നടയായി അനുഗമിച്ചു.

പൂക്കളര്‍പ്പിച്ചും എത്രകാലം സൂര്യ ചന്ദ്രന്‍മാര്‍ ഉണ്ടാകുമോ അത്രകാലം അടല്‍ജിയുടെ പേരുമുണ്ടാകുമെന്ന് മുദ്രാവാക്യം മുഴക്കിയും അയിരങ്ങള്‍ വഴിയിലുട നീളം പ്രിയനേതാവിന് യാത്രമൊഴി ചൊല്ലി .

Follow Us:
Download App:
  • android
  • ios