1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതി 2015 ലാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഇതുവരെ ഒരുകോടിയിലേറെ പേരാണ് സ്കീമില്‍ ചേര്‍ന്നിട്ടുള്ളത്. 

ദില്ലി: ഏറെ പ്രശംസ നേടിയെടുത്ത കേന്ദ്ര സര്‍ക്കാരിന്‍റെ സാമൂഹ്യ പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയുടെ കാലാവധി അനുശ്ചിത കാലത്തേക്ക് നീട്ടി. ഇനിമുതല്‍ അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ എന്ന് വേണമെങ്കിലും ചേരാം.

അടല്‍ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമായിരുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്. പദ്ധതിയില്‍ ചേരാനുളള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി 40 ല്‍ നിന്നും 65 വയസ്സാക്കിയിട്ടുണ്ട്. 

ഇതുവരെ സര്‍ക്കാരിന്‍റെ പെന്‍ഷന്‍ പദ്ധതിയില്‍ ഒരു കോടി പേര്‍ അംഗങ്ങളായിട്ടുണ്ട്. 2015 ല്‍ പ്രാബല്യത്തില്‍ വന്ന പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാവുന്ന കുറഞ്ഞ പെന്‍ഷന്‍ 1,000 വും കൂടിയ പെന്‍ഷന്‍ 5,000 വുമാണ്. 

5,000 രൂപ പെന്‍ഷനായി ലഭിക്കണമെങ്കില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച് 210 രൂപ മുതല്‍ 1454 രൂപ വരെ അടയ്ക്കേണ്ടതുണ്ട്. പെന്‍ഷന്‍ ഗുണഭോക്താവായ അംഗത്തിന്‍റെ കാലശേഷം 8.5 ലക്ഷത്തോളം രൂപ ജീവിച്ചിരിക്കുന്ന പങ്കാളിക്കോ മറ്റ് അനന്തര അവകാശികള്‍ക്കേ ലഭിക്കും വിധമാണ് പദ്ധതിയുടെ ഘടന.