തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബി തുടങ്ങി. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയും ചെയ്തു. സ്ഥലത്ത് വൈദ്യുതി ലൈന്‍ വലിച്ചിട്ടുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിര്‍മാണം തുടങ്ങിയെന്ന് കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. വനംവകുപ്പിന് നല്‍കാനുള്ള നഷ്ടപരിഹാരം കെഎസ്ഇബി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് വൈദ്യുതമന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.