എടിഎം കാർഡുകൾ ഉപയോഗിച്ചുള്ള സുരക്ഷിത പണമിടപാടുകളെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് പരിശീലനം. ഓൺലൈൻ തട്ടിപ്പു കേസുക വർധിക്കുന്ന സാഹചര്യത്തിലാണ് കോഴിക്കോട് സിറ്റിയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം ഒരുക്കിയത്.
ഒരു കാർഡിൽ എന്തൊക്കെ സുരക്ഷിത്വങ്ങളുണ്ട്. അവയെങ്ങനെ തിരിച്ചറിയാം. ഓരോ കാർഡിലേയും പ്രത്യേകതകളെന്തൊക്കെയാണ് തുടങ്ങിയവ പരിചയപ്പെടുത്തിയായിരുന്നു ക്ലാസുകൾ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക തട്ടിപ്പു കേസുകൾ കൈകാര്യം ചെയ്യാൻ പരിശീനലം സഹായകരമാകുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
ഐസിഐസിഐ ബാങ്ക് വിജിലൻസ് വിംഗാണ് ക്ലാസുകൾ നയിച്ചത്. ഞൊടിയിടയിൽ നടക്കുന്ന ബാങ്കിംഗ് തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള മുൻകരുതലുകളെയുംപരിശീലനത്തിൽ പരിചയപ്പെടുത്തി.
