കണ്ണൂരിൽ എടിഎമ്മുകൾ കേന്ദ്രീകരിച്ച് പണം തട്ടിയ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗണ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാന മോഷ്ടാക്കളിലേക്കാണ് അന്വേഷണം നീളുന്നത്.
ജില്ലാ പഞ്ചായത്ത് ഓഫീസിനു സമീപത്തെ എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോകുന്നു. എന്നാൽ എടിഎമ്മിൽ നിന്ന് നോട്ടുകൾ കിട്ടുന്നുമില്ല. അധികൃതർ നടത്തിയ പരിശോധനയിൽ പണം എടിഎമ്മിൽ നിന്ന് നഷ്‍ടമായെന്നും മനസ്സിലായി . തുടർന്ന് സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
എടിഎമ്മിലെ പണം എടുക്കുന്ന ഭാഗത്ത് പണം തടയുന്ന രീതിയിൽ മെഷ്യൻ ഘടിപ്പിക്കും. പണം കിട്ടാതെ ആളുകൾ മടങ്ങുമ്പോൾ അത് ഇളക്കിമാറ്റി പണമെടുക്കും. ഇതാണ് ഇവരുടെ രീതി.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കി.
