ബാങ്ക് എ ടി എം തട്ടിപ്പിൽ ഉന്നത ഉദ്യോഗസ്ഥന്റെയും പണം നഷ്ടമായി. സി.വി.ആനന്ദബോസ് ഐഎഎസിന്റെ അക്കൗണ്ടിൽ നിന്നാണ് മൂന്നു ലക്ഷം രൂപ നഷ്ടമായത്. അമേരിക്കയിൽ നിന്നാണ് പണം പിൻവലിച്ചത്.
അമേരിക്കയിലുള്ള മകന്റെ കൈശമുള്ള ഡോളർ കാർഡിലേക്കാണ് മൂന്നു ലക്ഷം ആനന്ദബോസ് നിക്ഷേപിച്ചത്. ദില്ലയിലെ ബാങ്ക് അക്കൗണ്ടിൽ പണമിട്ടത്. ഈ മാസം 15ന് ന്യൂയോർക്ക്ലെിലെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിച്ചപ്പോള്‍ അക്കൗണ്ടിൽ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉടൻ ബാങ്കുമായി ബന്ധപ്പെട്ടു. ബാങ്ക് നടപടി സ്വീകരിക്കുന്നതിടെ അക്കൗണ്ടിലുണ്ടായിരുന്ന മുഴുവൻ പണവും തട്ടിപ്പുകാർ പിൻവലിച്ചിരുന്നു.
അമേരിക്കൻ എംബസിക്കും ബാങ്കിനും മാസ്റ്റർ കാർഡിനും പരാതി നൽകിയതായി സി.വി.ആനന്ദബോസ് പറഞ്ഞു. ന്യൂയോർക്കിലാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം. കേരളത്തിലും അടുത്തിടെ വിദേശത്തുനിന്നും ഓണ്‍ ലൈൻവഴി പണം തട്ടിയിരുന്നു. ഇതേ തുടർന്ന് ആറുലക്ഷം എടിഎം കാർഡുകള്‍ എസ്ബിഐയും അനുബന്ധ ബാങ്കുകളും ബോക്ക് ചെയ്തു.
