നിലമ്പൂരിലെ എടി എം തട്ടിപ്പിനെക്കുറിച്ച് പൊലീസ് അനവേഷണം ഊര്‍ജ്ജിതമാക്കി. പാലക്കാട് സ്വദേശികളായ ദമ്പതികളുടെ ഏഴരലക്ഷം രൂപയാണ് നഷ്ടമായത്. പാലക്കാട് സ്വദേശി രഘുപതിയുടെയും ഭാര്യ ശാന്തകുമാരിയുടേയും നിലമ്പൂര്‍ ഇന്ത്യന്‍ ബാങ്കിലെ അകൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

കുടുംബസ്വത്തു വിററുകിട്ടിയ തുക ഇരുവരുടേയും പേരില്‍ വത്യസ്ഥ അകൗണ്ടുകളിലായാണ് നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ആഴ്‍ച ഒരാള്‍ ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ശാന്താകുമാരിയെ വിളിച്ചിരുന്നു.

തമിഴില്‍ സംസാരിച്ച ഇയാള്‍ ആക്ടിവേററ് ചെയ്യാനാണെന്ന് പറഞ്ഞ് അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. ആക്ടിവേററ് ആയെന്ന് ഉറപ്പിക്കാന്‍ 500 രൂപ പിന്‍വലിക്കാനും ആവശ്യപ്പെടുകയായിരുന്നു. മൂന്നു ദിവസം മുന്‍പുവരെ ദമ്പദികളെ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നു. ഇതിനിടയില്‍ പലതവണയായി 750000. രൂപ പിന്‍വലിക്കുകയായിരുന്നു.

ദമ്പതികളെ വിളിച്ചിരുന്നത് ഒരേ നമ്പരില്‍ നിന്നാണ്. പൊലീസ് അനവേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒരു കൊല്ലത്തിനിടെ നിലമ്പുരിലുണ്ടാകുന്ന അഞ്ചാമത്തെ എടി എം തട്ടിപ്പു സംഭവമാണിത്