ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ എടിഎമ്മിൽ നിന്ന് കള്ളനോട്ടുകൾ ലഭിച്ചു. കാൺപൂരിലെ ആക്സിസ് ബാങ്കിന്‍റെ എടിഎമ്മിൽ നിന്നാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ലഭിച്ചത്.
10,000 വും 20,000 രൂപയും വീതം പിൻവലിച്ചപ്പോഴാണ് കള്ളനോട്ടുകൾ ലഭിച്ചത്. നോട്ടിന് മുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നെഴുതിയിരിക്കുന്ന സ്ഥലത്ത് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ബാങ്ക് അധികൃതരോട് പരാതിപ്പെട്ടെന്നും നോട്ടുകൾ മാറി നൽകാമെന്ന് അവർ അറിയിച്ചെന്നും നോട്ടുകൾ ലഭിച്ചവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നോട്ട് നിരോധനത്തിനു ശേഷം ഒന്നിലേറെത്തവണ വിവിധയിടങ്ങളിൽ ഇത്തരത്തിൽ വ്യാജ നോട്ടുകൾ ലഭിച്ചിരുന്നു.
