രാജ്യത്തെ എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. എ.ടി.എം കൗണ്ടറുകള്‍ നാളെ മുതൽ പ്രവര്‍ത്തിക്കും. റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം. ഇതിനായി ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കും.നോട്ടുകള്‍ മാറാനും,പണം നിക്ഷേപിക്കാനും സൗകര്യമുണ്ടാകും.

ഡിസംബർ 30 വരെ രണ്ടര ലക്ഷത്തിന് മുകളിലുള്ള ബാങ്ക് നിക്ഷേപങ്ങൾ ധനമന്ത്രാലയം പരിശോധിക്കും. വരുമാനവും നിക്ഷേപവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ ആദായ നികുതിക്ക് പുറമെ 200 ശതമാനം പിഴ ചുമത്തും.

വരുന്ന ശനിയും,ഞായറും ബാങ്കുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും.എസ്ബിടിയുടെ എല്ലാ ശാഖകളും ഇന്ന് മുതല്‍ വൈകിട്ട് ആറ് മണി വരെ പ്രവര്‍ത്തിപ്പിക്കും. പുതിയ 500 രണ്ടായിരം രൂപാ നോട്ടുകള്‍,നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്നാണ് ഇപ്പോഴത്തെ സൂചന.