Asianet News MalayalamAsianet News Malayalam

സി സി ടി വി ക്യാമറകളില്‍ പെയിന്റ്  തളിച്ചശേഷം എടിഎം കവര്‍ച്ചാ ശ്രമം

atm robbery attempt foiled
Author
Kochi, First Published Aug 8, 2016, 11:04 AM IST

കൊച്ചി: വാഴക്കാലയില്‍ എ ടി എം കവര്‍ച്ചാശ്രമം നടത്തിയ യുവാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. ബൈക്കിലെത്തിയ സംഘം സി സി ടി വി ക്യാമറകളില്‍ പെയിന്റ്  തളിച്ചശേഷമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊച്ചി വാഴക്കാലയിലെ സിന്‍ഡിക്കേറ്റ്  ബാങ്കിന്റെ എടിമ്മില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ബൈക്കിലെത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ആദ്യം ഹെല്‍മറ്റ് ധരിച്ച് ഉളളില്‍ക്കടന്നു. പിന്നെ ക്യാബിനിനുളളിലെ നിരീക്ഷണ ക്യാമറകള്‍ക്ക് മുകളിലേക്ക് പെയിന്റ് തളിച്ചു. ദൃശ്യങ്ങള്‍ ക്യമറിയില്‍ പതിയില്ലെന്ന വിശ്വാസത്തിലാണ് ഹെല്‍മറ്റ് മാറ്റി ഇരുവരും ഉളളില്‍ കടന്നത്. എന്നാല്‍ ഇവരുടെ ശ്രദ്ധയില്‍ പെടാതിരുന്ന മറ്റൊരു ക്യാമറയില്‍ ദൃശ്യങ്ങള്‍ കൃത്യമായി  പതിഞ്ഞു.

എടി എമ്മിന്റെ  പുറകുവശത്തെ കേബിളുകള്‍ മുറിച്ചശേഷമായിരുന്നു കവര്‍ച്ചാശ്രമം. ഈ സമയം രണ്ടാമന്‍ പുറത്ത് കാവല്‍ നിന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ സംഘം തിരിച്ചുപോയി. ഇവരെ തിരിച്ചറിയാനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. എറണാകുളത്തും തൃശൂരും സമാനമായ രീതിയില്‍ നിരവധി എടിഎം കവര്‍ച്ചാ ശ്രമങ്ങള്‍ അടുത്തകാലത്ത് നടന്നിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios