പാലക്കാട് അടിപ്പെരണ്ടയിൽ കാനറാ ബാങ്കിന്‍റെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീൻ തകർത്ത് കവർച്ച നടത്താനായിരുന്നു പദ്ധതി.

പാലക്കാട്: പാലക്കാട് അടിപ്പെരണ്ടയിൽ കാനറാ ബാങ്കിന്‍റെ എടിഎമ്മിൽ കവർച്ചാശ്രമം. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കല്ല് കൊണ്ട് എടിഎം മെഷീൻ തകർത്ത് കവർച്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എടിഎം മെഷീന്‍ കല്ല് കൊണ്ട് ഇടിച്ചു തകര്‍ത്ത നിലയിലാണ്. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ നെന്മാറ പൊലീസിന് കിട്ടിയിട്ടുണ്ട്. വൈകാതെ പ്രതികൾ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്താകെ എടിഎം കവര്‍ച്ച വ്യാപകമാവുകയാണ്.