ജമ്മു കശ്മീരിലെ ബന്ദിപുരയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി.ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.ഏറ്റുമുട്ടലിൽ ഒരു ജവാന് പരിക്കേറ്റു. പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാ സേന ബന്ദിപുരയിലെ ഹാജിനിൽ നടത്തിയ തെരച്ചിലിലാണ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടന്നത്.മൂന്ന് തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നത്. വൻ ആയുധ ശേഖരവും ഇവരിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തു..സൈന്യം തിരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം അഖ്നൂരിൽ ജെആർഇഎഫ് ക്യാമ്പിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രംണത്തിൽ കൊല്ലപ്പെട്ട മൂന്ന് തൊഴിലാളികളുടെ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന് കരസേന പ്രഖ്യാപിച്ചു.