കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യാ പ്രതികളായ സുനില്‍കുമാറിനെയും വിജേഷിനെയും മാര്‍ച്ച് 24 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. 

ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ താണ് ഉത്തരവ്.പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. കോടതി അനുമതിയോടെ അഭിഭാഷര്‍ പ്രതികളുമായി കേസ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചു. പരാതികള്‍ എന്തെങ്കിലുമുണ്ടോയെന്ന മജിസ്ട്രറ്റ് ജോണ്‍ വര്‍ഗീസിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രതികളുടെ മറുപടി.