കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഗൂഡാലോചനയിൽ ദിലീപിന്റെയും നാദിർഷായുടെയും പങ്കാളിത്തത്തെക്കുറിച്ചു അന്വേഷിക്കുന്നതിന്റെ ഭാഗാമായാണ് ചോദ്യം ചെയ്യൽ. സിനിമ മേഖലയിലുള്ളവരെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തുമെന്നാണ് സൂചന.
അതിനിടെ ജയിലിലെ ഫോൺ വിളിക്കേസിൽ സുനിൽ കുമാറിനെയും സഹ തടവുകാരായ വിഷ്ണു, വിപിൻ ലാൽ, സുനിൽ എന്നിവരെയും ഇന്നും ചോദ്യം ചെയ്യും. ജയിലിൽ നിന്നും കത്തെഴുതിയ വിപിൻ ലാൽ, സുനിൽ കുമാറിന്റെയും ജയിലൽ അധികൃതരുടേയും പ്രേരണയാലാണ് കത്ത് എഴുതിയത് എന്ന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് അന്വേഷണം വഴി തെറ്റിക്കാണെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ കത്തെഴുതാനുണ്ടായ സാഹചര്യത്തിൽ അന്വേഷണ സംഘം വ്യക്തത വരുത്തും.
