തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുടെ മൂന്ന് സുപ്രധാന തെളിവുകൾ ജയിലിൽ നിന്ന് ലഭിച്ചു. സുനി ഫോൺ വിളിക്കുന്ന ദൃശ്യം ജയിലധികൃതർ പൊലീസിന് കൈമാറി. സുനിൽ കുമാർ ഫോൺ വിളിക്കുന്നതിന് സഹതടവുകാർ സാക്ഷി. മൂന്ന് തെളിവുകളും കൂട്ടിയിണക്കിയാണ് പൊലീസിന്റെ പുതിയ നീക്കം.

വൈകീട്ട് പൊലീസിന്റെ ഉന്നതതല യോഗം ചേരും. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം. ആലുവ പൊലീസ് ക്ലബ്ബിലാണ് യോഗം .