രാവിലെ പതിനൊന്നുമണിയോടെയാണ് മുഖ്യപ്രതികളായ സുനില്‍ കുമാറിനേയും വിജേഷിനേയും കൊച്ചി ഗോശ്രീ പാലത്തില്‍ കൊണ്ടുവന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇവിടെനിന്ന് കായലിലേക്ക് എറിഞ്ഞി കളഞ്ഞെന്നായിരുന്നു മൊഴി. ഇവര്‍ കാട്ടിക്കൊടുത്ത കായല്‍ഭാഗത്ത് നാവിക സേന തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പ്രതികള്‍ മൊഴിമാറ്റുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇതിനിടെ കസ്റ്റഡിയിലെടുത്ത മറ്റ് നാലു പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികള്‍ക്ക് നുണ പരിശോധന നടത്തുന്നതിനായി പൊലീസ് അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കും. എന്നാല്‍ പോളിഗ്രാഫ് അടക്കമുളളവ നടത്തണമെങ്കില്‍ പ്രതികളുടെ അനുവാദം കൂടി വേണം എന്നതാണ് തലവേദന.