വഴിതര്‍ക്കത്തിന്‍റെ പേരില്‍ മര്‍ദ്ദനം മര്‍ദ്ദിച്ചത് ഓഡിറ്റോറിയം ഉടമയെന്ന് പരാതി

കൊല്ലം കടയ്ക്കലില്‍ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് മധ്യവയസ്കനും ഭാര്യയ്ക്കും ക്രൂര മര്‍ദ്ദനം. വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചത് ചോദ്യം ചെയ്തതിന് പ്രദേശത്തെ ഒരു ഓഡിറ്റോറിയം ഉടമയും സംഘവുംമാണ് മർദിച്ചത് എന്നാണ് പരാതി. പരാതിയിൽ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

കടയ്ക്കലില്‍ അഷ്റഫിന്‍റെ വീട്ടിലേക്കുള്ള വഴിയാണ് ഓഡിറ്റോറിയും ഉടമ കെട്ടിയടച്ചതും ചോദ്യം ചെയ്യാൻ ചെന്നപ്പോള്‍ മര്‍ദ്ദിച്ചതും. അഷ്റഫിനും ഓഡിറ്റോറിയും ഉടമ അനിയ്ക്കും തുല്യ അവകാശമാണ് ഈ വഴിയിലുള്ളത്. അനിയുടെ ഭൂമിയില്‍ ഒരു ബിവറേജസ് ഔട്ട്ലെറ്റിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. സ്കൂളിനടത്ത് വരുന്ന ഈ ഔട്ട് ലെറ്റിനെ അഷ്റഫും നാട്ടുകാരും ചേര്‍ന്ന് ചോദ്യം ചെയ്തു. സമരത്തെത്തുടര്‍ന്ന് ഔ ട്ട് ലെറ്റ് ഇവിടെ നിന്നും മാറ്റി. ഈ ദേഷ്യത്തിലാണ് തുല്യ അവകാശമുള്ള വഴി കെട്ടിയടച്ചതും പിന്നീട് മര്‍ദ്ദിച്ചതെന്നുമാണ് പരാതി.

ഈ വഴി തനിക്ക് മാത്രമാണ് അവകാശമെന്ന് കാണിച്ച് അനി ഒരു വ്യാജരേഖ ഉണ്ടാക്കിയതായും പരാതിയുണ്ട്. വിശദീകരണം ചോദിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഇയാളെ സമീപിച്ചപ്പോള്‍ മറുപടി ഇതായിരുന്നു