മലപ്പുറം: മലപ്പുറം താനൂര്‍ സി പി എം പ്രവര്‍ത്തകന് നേരെ അക്രമം. ആല്‍ബസാര്‍ സ്വദേശി കോപ്പിന്റെ പുരയ്ക്കല്‍ ഉദൈഫിനെയാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി അടിച്ചു പരിക്കേല്‍പ്പിച്ചത്. അക്രമത്തിനു പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സി പി എം ആരോപിച്ചു.
പരിക്കേറ്റ ഉദൈഫിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉദൈഫിനെ ആക്രമിച്ചവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.