പാലക്കാട്: ഉറങ്ങിക്കിടന്ന ദളിത് പൂജാരിയെ വീട്ടിൽ കയറി ആക്രമിച്ചു. ചെർപ്പുളശ്ശേരി സ്വദേശി ബിജു നാരായണൻ ആണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തെ പരിക്കുകളോടെ ചെർപ്പുളശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജു നാരായണന് നേരെ നേരത്തെ ആസിഡ് ആക്രമണമുണ്ടായിരുന്നു. വരുന്ന ജനുവരിയിൽ ദളിത് പൂജാരിമാരെ ഉൾപ്പെടുത്തി മഹായാഗത്തിന് തയ്യാറെടുക്കുന്നതിനെതിരെ ഭീഷണിയുള്ളതായി ബിജു പോലീസിൽ പരാതി തൽകിയിരുന്നു.