കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി കഴിയുന്ന പ്രതി മറയൂരില്‍ കര്‍ഷകനെ വാക്കത്തിക്കു വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. 2014ല്‍ കെഎസ്ആര്‍ടിസി ബസിലിട്ട് മദ്ധ്യവയസ്‍കനെ വെട്ടിക്കൊന്ന കേസിലെ പ്രതി വടിവേലുവാണ് പൊട്ടക്കുളം സ്വദേശി ശിവദാസനെ കൃഷിയിടത്തിലിട്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടു മണിയോടെയാണ് മറയൂര്‍ പൊട്ടക്കുളം സ്വദേശി കൈലാസത്തില്‍ ശിവദാസന് നേരേ വടിവേലുവിന്റെ ആക്രമണമുണ്ടായത്. കൂടവയല്‍ കരിമ്പിന്‍ തോട്ടത്തില്‍ വെളളം നനക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. സമീപത്തെ തോട്ടമുടമയായ വടിവേലുവും പിതാവും നനച്ചു കൊണ്ടിരുന്നതിനാല്‍ . വെളളംകിട്ടാന്‍ വൈകി. അവസരം കാത്ത് തെങ്ങിന്‍ചുവട്ടിലിരുന്നു മയങ്ങിപ്പോയ താന്‍ വടിവേലുവിന്ടെ ഉച്ചത്തിലുളള ശബ്ദം കേട്ടുണര്‍ന്നപ്പോഴായിരുന്നു വാക്കത്തിക്കുളള ആക്രമണമെന്ന് ശിവദാസ് പറയുന്നു.

കിട്ടിയ അവസരത്തിന് ഓടി കരിമ്പിന്‍ തോട്ടത്തില്‍ കയറി ഒളിച്ച് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചചതാണ് ജീവന്‍ രക്ഷിച്ചതെന്നും ശിവദാസ് പറഞ്ഞു. നാട്ടുകാര്‍ സംഘടിച്ച് നടത്തിയ തിരച്ചിലിലാണ് ഒളിക്കാന്‍ ശ്രമിച്ച വടിവേലു പിടിയിലായത്. ഉദുമല്‍പേട്ടയില്‍ നിന്നുളള യാത്രക്കിടെ ഭാര്യയെ ശല്യം ചെയ്തതായ് സംശയിച്ച് മാട്ടുപ്പെട്ടി സ്വദേശിയെ 2014ല്‍ ബസിലിട്ട് വെട്ടിക്കൊന്ന വടിവേലു കഴിഞ്ഞ ദിവസം സ്വന്തം സഹോദരിയെ വെട്ടാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. അന്ന് സഹോദരിയെ രക്ഷിച്ച ശിവദാസന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.

farmer, police, കര്‍ഷകന്‍, പൊലീസ്