തിരുവനന്തപുരം: ഒറ്റപ്പാലം കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

മാധ്യമ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ആ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കം ആരില്‍നിന്നുണ്ടായാലും കര്‍ശനമായി നേരിടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

ജനാധിപത്യ സമൂഹത്തിനു ചേര‍ാത്ത പ്രവൃത്തിയാണ് ഒറ്റപ്പാലത്തു നടന്നതെന്നും, ഇത് അപലപനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.