മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ നബിദിന റാലിക്ക് നേരെ ആക്രമം നടത്തിയ സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റിരുന്നു. 19 കുട്ടികള്‍ക്കും പരിക്കേറ്റു.

ഉണ്യാലില്‍ നടന്ന സമസ്ത ഇ.കെ. വിഭാഗത്തിന്റെ അധീനതയിലുള്ള ഉണ്യാല്‍ തേവര്‍കടപ്പുറത്തെ മിസ്ബാഹുല്‍ ഹുദ മദ്രസ സംഘടിപ്പിച്ച നബിദിനറാലി ഉണ്യാല്‍ ബീച്ച് പള്ളിക്ക് സമീപമെത്തിയപ്പോള്‍ വാളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ താനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരോഗമിക്കുന്നു.