മൂന്ന് കാറുകള്‍ക്ക് നേരെയാണ് കഴിഞ്ഞ രാത്രി അക്രമമുണ്ടായത് . കാറുകളുടെ ചില്ലുകള്‍ തകര്‍ത്തു. ഡോറുകള്‍ കേടാക്കി. കഴക്കൂട്ടത്തിന് സമീപം മേനം കുളത്തു വച്ചാണ് ആക്രമണമുണ്ടായതെന്നും ഓട്ടോ ഡ്രൈവര്‍മാരാണ് ആക്രണണത്തിന് പിന്നിലെന്നും ആരോപിച്ച് ഓണ്‍ലൈന്‍ ടാക്‌സി ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. ഒരാളെ പിടികൂടുകയും ചെയ്തു..
500ഓളം ഓണ്‍ലൈന്‍ ടാക്‌സികളാണ് തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.ഇതില്‍ നല്ലരു പങ്കും ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് കഴക്കൂട്ടം ഭാഗത്താണ് ഓടുന്നത്.. നിരക്കു കുറവായതിനാല്‍ സാധാരണക്കാരും ഓണ്‍ലൈന്‍ ടാക്‌സികളിലേക്ക് തിരിഞ്ഞു. ഇതാണ് ഓട്ടോ ടാക്‌സി സംഘടകളെ ചൊടിപ്പിക്കുന്നതെന്നാണ് ആരോപണം.. അതേസമയം ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കുനേരെയുള്ള അക്രമത്തില്‍ പങ്കില്ലെന്നാണ് ഓട്ടോ ടാക്‌സി ജീവനക്കാര്‍ പറയുന്നത്
