കണ്ണൂർ മുഴപ്പിലങ്ങാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. മുഴപ്പിലങ്ങാട് മണ്ഡൽ കാര്യവാഹക് പി നിധീഷിനാണ് ബീച്ച് റോഡിൽ വെച്ച് വെട്ടേറ്റത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം, പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി.