തിരുവനന്തപുരം: ഒറ്റശേഖരമംഗലത്ത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. അധ്യാപകന്റെ അടിയേറ്റ് ചെവിയുടെ ഞരമ്പിന് തകരാർ സംഭവിച്ചെന്ന് വിദ്യാർത്ഥി പൊലീസിന് പരാതി നൽകി. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി രാഹുൽ കൃഷ്ണയാണ് മർദ്ദനമേറ്റതായി പരാതി നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികൾ തമ്മിലുളള വാക്കുതർക്കത്തിനിടെ എൻ സി സി അധ്യാപകനായ പ്രവീൺ ചെകിട്ടത്തടിച്ചെന്നാണ് പരാതി. ചെവിൽ നിന്ന് രക്തസ്രാവമുണ്ടായതിനെ തുടർന്ന് വിദ്യാത്ഥിയെ കാരക്കോണം മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
