തിരുവനന്തപുരം: അരുവിക്കരയിൽ ട്രാൻസ് ജൻഡേഴ്സിന് മർദ്ദനമേറ്റതായി പരാതി. കൂട്ടികളെ തട്ടിക്കൊണ്ടു പോകാൻ എത്തിയവരെന്നാരോപിച്ചെന്നായിരുന്നു മർദ്ദനം. അരുവിക്കര ജിവി രാജ സ്കൂളിന് സമീപത്തു വെച്ചായിരുന്നു സംഭവം. വഴി ചോദിച്ചെത്തിയപ്പോൾ തടഞ്ഞു നിർത്തി അസഭ്യം പറയുകയും മ‍ർദ്ദിക്കുകയും ചെയ്തെന്ന ട്രാൻസ് ജൻഡേഴ്സിന്‍റെ പരാതിയിന്മേൽ അരുവിക്കര പൊലീസ് കേസുടത്തു. സംഭവവുമായി ബന്ധപ്പെട്ടു പുഷ്പ ഭവനില്‍ പുഷ്പരാജനെ ഉള്‍പ്പെടെ രണ്ടുപേരം പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.