തിരുവനന്തപുരത്തെ കുളത്തൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിതിനാണ് മർദ്ദനത്തിനിരയായത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുളത്തൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിതിനാണ് മർദ്ദനത്തിനിരയായത്. 

ആക്രമണത്തില്‍ ജിതിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.