ഏറ്റുമാനൂരിൽ ഏക്സൈസ് സംഘത്തിന് നേരെ ആക്രമണം മുകള് സ്പ്രേ ഉപയോഗിച്ച് ആക്രമണം വാക്കത്തി വീശി നാല് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക് അക്രമിസംഘത്തിലെ ഒരാൾ പിടിയിൽ

കോട്ടയം:ഏറ്റുമാനൂരിൽ കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ 4 എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അക്രമിസംഘത്തിലെ ഒരാൾ പിടിയിലായി. ഉച്ചയോടെ ഏറ്റുമാനൂർ പനമ്പാലത്താണ് സംഭവം. കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ റെഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തിയത്.

ആക്രമണത്തിൽ നാല് എക്സൈസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ പ്രതി അഖിലിനും മെഡിക്കൽകോളേജിൽ അടിയന്തരചികിത്സ നൽകി. അഖിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. രക്ഷപ്പെട്ടവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും ഏക്സൈസ് അറിയിച്ചു.