വയനാട്: വെള്ളമുണ്ടയില്‍ റിസോര്‍ട്ടില്‍ കയറി ക്വട്ടേഷന്‍ സംഘം അക്രമം നടത്തിയതായി പരാതി. അക്രമത്തില്‍ വെട്ടേറ്റ ജീവനക്കാരന്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതെസമയം അക്രമം നടത്തിയത് ക്വട്ടേഷന് സംഘമല്ലെന്നും റിസോര്ട്ടിന്‍റെ ഭൂമി സംബന്ധിച്ച തര്‍ക്കാണ് കാരണമെന്നും പോലീസ് വിശദീകരിക്കുന്നത്.

വെള്ളമുണ്ടയിലെ മിസ്റ്റി ഹെവന്‍ റിസോര്ട്ടിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം കോടതിയിലാണ്. പോലീസും മറ്റുചില പ്രാദേശിക നേതാക്കളും പലതവണ ശ്രമിച്ചിട്ടും ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് ഉടമകള്‍ കോടതിയ സമീപിച്ചത്. കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് അക്രമം. അക്രമികള്‍ റിസോര്ട്ടിലെ ജീവനക്കാരെ മര്‍ദ്ധിക്കുയായിരുന്നു. കത്തികോണ്ട് കുത്താന്‍ ശ്രമിച്ചുവെന്നാണ് ജീവനക്കാര‍് പറയുന്നത്. പരിക്കുളോടെ ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ .പ്രവേശിപ്പിച്ചു. കഴുത്തിനും കാലിനും പരിക്കേറ്റിട്ടുണ്ട്.അക്രമത്തിനുപിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ക്വട്ടേഷന്‍ സംഘമാണെന്ന് ആരോപണം പോലീസ് നിക്ഷേധിച്ചു. അക്രമം നടത്തിയത് വെള്ളമുണ്ട സ്വദേശികള്‍ തന്നെയാണെന്നാണ് പോലീസ് വിശദീകരണം. ഇവരെ തിരിഞ്ഞുകോണ്ടിരിക്കുകയാണ്. പരിക്കേറ്റ ജീവനക്കാരുടെ പരാതിയ തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും വെല്ളമുണ്ട പോലീസ് വിശദീകരിക്കുന്നു.