ദില്ലി: ഫതേപുരില്‍ വിദേശ കമിതാക്കള്‍ ആക്രമിക്കപ്പെട്ടതു പോലൂള്ള സംഭവങ്ങള്‍ ഇന്ത്യയുടെ ടൂറിസത്തിന്റെ നിറം കിടത്തുമെന്ന് യു.പി മുഖ്യമന്ത്രിക്ക് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കത്ത്. പുത്തന്‍ ടൂറിസം പദ്ധതികള്‍ ലക്ഷ്യമിടുന്ന യു.പിയില്‍ ഇത്തരം സംഭവങ്ങള്‍ തിരിച്ചടിയാകുമെന്നാണ് കണ്ണന്താനം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിദേശ സഞ്ചാരികളായ കമിതാക്കളെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഫതേഹപുര്‍ സിക്രി റെയില്‍വേ സ്റ്റേഷനില്‍ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഇരുവര്‍ക്കും കാര്യമായി പരിക്കേറ്റിരുന്നു. ഞായറാഴ്ച നടന്ന സംഭവം രണ്ട് ദിവസത്തിന് ശേഷമാണ് പുറംലോകം അറിഞ്ഞത്.
ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിച്ച് കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും കണ്ണന്താനം കത്തില്‍ ആവശ്യപ്പെട്ടു.
