മാളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം
മാളയിൽ വീണ്ടും ഗുണ്ടാവിളയാട്ടം. കാവനാട്ട് വാഹനാപകടത്തിൽപെട്ട ഗുണ്ടാസംഘത്തിന് സഹായം വാഗ്ദനം ചെയ്ത യുവാവിനാണ് ക്രൂരമായ മർദ്ദനമേറ്റത്. യുവാവിന് അഭയം നൽകിയ വീടിന്റെ വാതിൽ വെട്ടി നശിപ്പിച്ച സംഘം പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു.
മാള കാവനാട്ടിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകൾ അഴിഞ്ഞാടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയം ഇതുവഴിയെത്തിയ അഭീഷ് കാര്യം തിരക്കി. ഇത് ഇഷ്ടപ്പെടാത്ത പ്രതികള്‍ അഭീഷിനോട് തട്ടിക്കറി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഗുണ്ടകള്‍ അഭീഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഒച്ചയും ഭഹളവും കേട്ട് സമീവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇതിനിടയിൽ അഭീഷ് സമീപത്തെ ഒരു വീടിൻറെ മതിൽ ചാടികടന്നതിനാൽ ജീവൻ നഷ്ടപ്പെട്ടില്ല. പിന്നീട് ഗുണ്ടകൾ ഈ വീട്ടിന്റെ മതിലിലും ഗേറ്റിലും വടിവാളുകൊണ്ട് വെട്ടുകയും അഭീഷിനെ ഇറക്കി വിടാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയും ചെയ്തു.
അരമണിക്കൂറോളം പ്രതികള്‍ അകാരണമായി അഭീഷിനെ മര്‍ദ്ദിച്ചു. പ്രതികളെ മുൻപരിചയമില്ലെന്ന് അഭീഷ് പൊലീസിനെ അറിയിച്ചു. പ്രതികള്‍ക്കായുളള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതെസമയം വിവരം അറിയിച്ച് ഏറെ വൈകിയാണ് പൊലീസ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
