മണ്ണാർക്കാട് കോടതിക്ക് മുന്നിൽ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്

പാലക്കാട്: അട്ടപ്പാടിയിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. മണ്ണാർക്കാട് കോടതിക്ക് മുന്നിൽ വെച്ചാണ് പോലീസ് പിടിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടത്ട പ്രതികളിൽ നാല് പേരെ മണ്ണാർക്കാടും, എട്ട് പേരെ പാലക്കാടും ആണ് കോടതിയിലേക്ക് കൊണ്ടുപോയത്. പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 12 പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.

 ഇരുപതുകാരിയായ അയൽവാസി ഇടനിലക്കാരിയാണ് ഒന്നാം പ്രതി. ഒഴിഞ്ഞ പ്രദേശത്തും കാട്ടിലും എത്തിച്ച് ഇടനിലക്കാരിയായ സ്ത്രീ കുട്ടിയെ പലർക്കും കാഴ്ചവക്കുകയായിരുന്നു.കസ്റ്റഡിയിൽ. അയൽവാസിയായ സ്ത്രീ കുട്ടിയെ കൊണ്ടു പോയി ഇടപാടുകാർക്ക് നൽകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെയ് 19 നാണ് വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. അറസ്റ്റിലായ 12 ൽ പത്ത് പേരും ആദിവാസികളാണ്. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് പിടിയിലായത്.